മധുവധക്കേസില്‍ കൂറിമാറിയ താല്‍ക്കാലിക വാച്ചര്‍ സുനില്‍കുമാറിനെ പിരിച്ചുവിട്ടു, സുനില്‍ കുമാറിന്റെ കാഴ്ച ശക്തിപരിശോധിക്കുന്നു.


അട്ടപ്പാടി മധു വധക്കേസില്‍ കൂറുമാറിയ താല്‍ക്കാലിക വനം വാച്ചര്‍ സുനില്‍കുമാറിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കോടതി ഉത്തരവിനെ തുടര്‍ന്ന് സുനില്‍കുമാറിന്റെ കാഴ്ചശക്തി പരിശോധന തുടങ്ങി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് പരിശോധന. കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ലെന്ന് സുനില്‍കുമാര്‍ പറഞ്ഞിരുന്നു. മധുവധക്കേസില്‍ സുനില്‍ കുമാര്‍ അടക്കം പതിനാറ് സാക്ഷികള്‍ കൂറുമാറിയിരുന്നു. സുനില്‍ കുമാര്‍ അടക്കമുള്ളവര്‍ മധുവിനെ മര്‍ദ്ധിക്കുന്നത് നേരിട്ടു കണ്ടിരുന്നു.
മധുവധക്കേസില്‍ 29 ാമത്തെ സാക്ഷിയായിരുന്നു സുനില്‍ കുമാര്‍ ആദ്യം മധുവിനെ ആക്രമിക്കുന്നത് താന്‍ കണ്ടിരുന്നുവെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നെങ്കിലും പിന്നീട് കോടതിയില്‍ അത് നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ കൂറമാറിയതായി കോടതി പ്രഖ്യാപിച്ചു.
മധുവിനെ വളഞ്ഞിട്ടാക്രമിക്കുന്ന സമയത്ത് സുനില്‍കുമാര്‍ തൊട്ടടുത്ത് നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ആ ദൃശ്യം ഇന്ന് കോടതിയില്‍ കാണിച്ചപ്പോള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ലന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്. എങ്കില്‍ സുനില്‍ കുമാറിന്റെ കാഴ്ച ശക്തി പരിശോധിക്കണമെന്ന നിര്‍ദേശമാണ് കോടതി നല്‍കിയത്.