NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് തെരുവുനായകളുടെ ആക്രമണം രൂക്ഷം, കൊല്ലത്ത് മാത്രം ഇന്ന് 51 പേര്‍ക്ക് കടിയേറ്റു.

സംസ്ഥാനത്ത് ഇന്നുംതെരുവുനായകളുടെ ആക്രമണം രൂക്ഷം.കൊല്ലം ജില്ലയില്‍ മാത്രം ഇന്ന് 51 പേര്‍ക്ക്കടിയേറ്റു. ഇവരെല്ലാം വിവിധ ആശുപത്രികളിലെത്തി ചികിത്സ തേടിയിരിക്കുകയാണ് അതേസമയം അക്രമകാരികളായ നായ്ക്കളെ കൊല്ലാന്‍ അനുമതിതേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിലെ കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചു.ഇതിന് സര്‍ക്കാര്‍ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് പ്രതികരിച്ചു.ഇടുക്കിയില്‍ 15 പേര്‍ക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയില്‍ഇന്ന് നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയില്‍ നിര്‍മലസിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രാവിലെ കടയില്‍ പോകുന്നതിനിടെ പിറകെ എത്തിയ നായമുതികിന് കടിച്ച് വീഴ്ത്തുകയായിരുന്നു.

ഇടുക്കിയിലുംഎറണാകുളത്തുംവീട്ടില്‍ വളര്‍ത്തുന്ന ആടുകളേയുംകോഴികളേയും നായകള്‍ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെ നായകള്‍ കടിച്ചു കൊന്നു.ഇടുക്കി അടിമാലി വാളറയില്‍ കോഴിഫാമിലെ 25 കോഴികളെയും രു താറാവുകളേയും നായക്കൂട്ടംകൊന്നു. കൂത്താട്ടുകുളത്ത് 45 കരിങ്കോഴികളെ നായ്ക്കള്‍കടിച്ചു കൊന്നു. കണ്ണൂര്‍ കൂത്തുപറമ്പില്‍ പശുവിന് പേ വിഷബാധയേറ്റു.

അതേസമയം സംസ്ഥാനത്തെതെരുവ് നായകളുടെ ആക്രമണത്തില്‍നിന്ന്ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതസര്‍ക്കാറിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പൊതുനിരത്തിലെ അക്രമകാരികളായ നായ്ക്കളെ കത്തെിമാറ്റിപ്പാര്‍പ്പിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ മറ്റന്നാള്‍ അറിയിക്കണമെന്നും ഹൈക്കോടതിവ്യക്തമാക്കി. തെരുവ് നായ്ക്കളെഅടിച്ചുകൊന്ന് ജനം നിയമം കൈയിലെടുക്കരുതെന്നും കോടതി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം. പൊതു അവബോധത്തിനായി പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നുംഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ തെരുവുനായ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രത്യേക സിറ്റിങ് നടത്തിയാണ്‌ഹൈക്കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *