കുറുക്കൻ ശല്യം: പരപ്പനങ്ങാടിയിൽ വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ കുറുക്കൻ കുടുങ്ങി.
1 min read

പരപ്പനങ്ങാടി നഗരസഭയിൽ ഡിവിഷൻ 31-ൽ കുറുക്കൻ ശല്യം രൂക്ഷമായതിനെ തുടർന്ന് നിലമ്പൂർ ഫോറസ്റ്റ് RRT ക്കാർ സ്ഥാപിച്ച കെണിയിൽ കുറുക്കൻ കുടുങ്ങി.
പേയിളകിയ കുറുക്കൻമാർ കടിച്ച്
5 പശുക്കളും ഒരു വളർത്തുനായയും ചത്തിരുന്നു. കുറുക്കൻ്റെ ശല്യം കാരണം ‘പ്രദേശത്ത് കോഴികളെ വളർത്താൻ പറ്റാത്ത സ്ഥിതിയാണ്. കുറുക്കന്മാരുടെ കടിയേറ്റ് നിരവധി പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയും തേടിയിരുന്നു.
ആളൊഴിഞ്ഞ ഒരു പറമ്പിലുണ്ടായിരുന്ന കുറുക്കൻമാർ പെട്ടെന്ന് പെറ്റുപെരുകി പലതിനും പേയിളകി ജനജീവിതം ദുസ്സഹമാക്കിയപ്പോഴാണ് ഫോറസ്റ്റ് വകുപ്പിൻ്റെ സഹായം തേടിയത്.
വന്യജീവികളുടെ അക്രമത്തിൽ ചത്ത പശു അടക്കമുള്ള വളർത്തുമൃഗങ്ങളുടെ ഉടമസ്ഥർക്ക് സർക്കാർ ഫോറസ്റ്റ് വകുപ്പു മുഖേന നഷ്ടപരിഹാരം നൽകുമെന്ന് ഫോറസ്റ്റ് ബി.എഫ്.ഒ. അബ്ദുൽ കരീം പറഞ്ഞു. ഇതിന് ഫോറസ്റ്റ് വകുപ്പിൻ്റെ വെബ് സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥരായ സുമിത്, വിശ്വനാഥൻ, നിസാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.