കാർ തടഞ്ഞ് ഒന്നരക്കോടി കവർന്ന കേസിൽ മുഖ്യപ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ


കാസര്‍ഗോഡ് മൊഗ്രാൽ ദേശീയപാതയില്‍ കാര്‍ തടഞ്ഞ് ഒന്നരക്കോടി രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. തലശ്ശേരി മാലൂര്‍ സ്വദേശി സിനില്‍ കുമാര്‍ ആണ് അറസ്റ്റിലായത്. കതിരൂര്‍ മനോജ് കേസിലെ ഒൻപതാം പ്രതി കൂടിയാണിയാള്‍.
2021 സപ്തംബര്‍ 22നാണ് മൊഗ്രാല്‍ പുത്തൂരില്‍ കാര്‍ തടഞ്ഞ് കവര്‍ച്ച നടത്തിയത്. ഒരു കോടി 65 ലക്ഷം രൂപയാണ് കവര്‍ന്നത്. സ്വര്‍ണ വ്യാപാരിയുടെ വാഹനം തടഞ്ഞ് ഡ്രൈവറെ തട്ടിക്കൊണ്ട് പോയായിരുന്നു കവര്‍ച്ച. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കേസിലെ മുഖ്യ പ്രതിയാണ് കാസര്‍ഗോഡ് പോലീസിന്റെ പിടിയിലായത്.
തലശ്ശേരി മാലൂര്‍ സ്വദേശി സിനില്‍ കുമാര്‍ ആണ് അറസ്റ്റിലായത്. കാസര്‍കോട് ടൗണ്‍ സി ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കതിരൂര്‍ മനോജ് വധ കേസിലെ ഒമ്പതാം പ്രതിയാണ് അറസ്റ്റിലായ സിനില്‍.
കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് 30 ലക്ഷം രൂപയും 9 പവന്‍ സ്വര്‍ണവും 6 വാഹനങ്ങളും നേരത്തെ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ആകെ 13 പ്രതികളാണുള്ളത്. സിനിലിനെതിരെ പോലീസ് നേരത്തെ ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളെല്ലാം സ്ഥിരം കുറ്റവാളികളാണ്. ജയിലില്‍ കഴിയവെയാണ് ഇവര്‍ പരിചയപ്പെടുന്നതും, കവര്‍ച്ച ആസൂത്രണം നടത്തുകയും ചെയ്തത്.