“ലഹരി സർവ്വ നാശം” മൂന്നിയൂർ ചിനക്കൽ മഹല്ല് കമ്മറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ


തിരൂരങ്ങാടി : “ലഹരി സർവ്വ നാശം” ലഹരി വിപത്തിനെതിരെ മൂന്നിയൂർ ചിനക്കൽ മഹല്ല് കമ്മറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ ഇസ്സത്തുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ്സയിൽ നടന്നു.
മഹല്ല് പ്രസിഡന്റ് സയ്യിദ് സലിം ഐദീദ് തങ്ങളുടെ അധ്യക്ഷ വഹിച്ചു. ക്യാമ്പിന് മഹല്ല് ഖത്തീബ് മുഹമ്മദ് ഷാഫി നിസാമി അൽ യമാനി ഉസ്താദ് ഉത്ഘാടനം നിർവഹിച്ചു.
ലഹരി വിരുദ്ധ ക്ലാസിനു വിമുക്തി ജില്ലാ ലൈസൻ ഓഫീസർ ബിജു നേതൃത്വം നൽകി. തിരുരങ്ങാടി സബ് ഇൻസ്‌പെക്ടർ റഫീഖ് ക്ലാസ് എടുത്തു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്അൻവർ സാദാത്ത്, ,ഡോ.വി.പി. ഷബീർ, മദ്രസ്സാ സെക്രട്ടറി മാളിയേക്കൽ ഹമീദ് , വാർഡ് മെമ്പർ ചാന്ത് അബ്ദുസമദ്, മദ്രസ്സ ട്രഷറർ ആലി ഹാജി മുട്ടിച്ചിറക്കൽ, മഹല്ലു ഭാരവാഹികളായ കെ.ടി. ഹംസ ഹാജി, പയ്യമ്പരോടൻ ഹസ്സൻ കുട്ടി എന്നിവർ സംസാരിച്ചു. മഹല്ല് സെക്രട്ടറി ഹംസ ഹാജി സ്വാഗതവും ട്രഷറർ മൂസ ഹാജി നന്ദിയും പറഞ്ഞു.