NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മുന്‍ഗാമികളെപ്പോലെ സഭയെ കൊണ്ടു പോകും, ഭരണ-പ്രതിപക്ഷങ്ങളെ ഒരേ പോലെ കാണും: എ.എന്‍ ഷംസീര്‍

കേരള നിയമസഭയുടെ പുതിയ സ്പീക്കറായി തിരഞ്ഞെടുത്തതില്‍ എല്ലാവര്‍ക്കും നന്ദിയറിയിച്ച് എ എന്‍ ഷംസീര്‍. താന്‍ ജനിക്കുന്നതിന് മുമ്പ് നിയമസഭാംഗങ്ങളായ പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, പിജെ ജോസഫ് എന്നിവരുടെ സാന്നിദ്ധ്യം പുതിയ ചുമതല ഏറ്റെടുക്കുമ്പോള്‍ ഏറെ കരുത്തും ആത്മവിശ്വാസവും പകര്‍ന്നു നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കാലത്തിന് മുന്നേ സഞ്ചരിച്ച നിയമസഭയാണ് കേരളത്തിന്റേത്. മഹത്തായ ചരിത്രമുള്ള സഭ. ആ നിയമസഭയുടെ സ്പീക്കറായി തിരഞ്ഞെടുത്തതിനും സഹകരണ വാഗ്ദാനങ്ങള്‍ക്കും, നല്ല വാക്കുകള്‍ക്കും നന്ദി.

രാജ്യത്തെ പല സംസ്ഥാനങ്ങളിലേയും നിയമസഭകള്‍ പല രീതിയിലുള്ള വെല്ലുവിളി നേരിടുന്ന കാലഘട്ടമാണിത്. എന്നാല്‍ ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും ക്രിയാത്മകമായി പ്രതികരിക്കുന്ന പ്രതിപക്ഷവും കേരളത്തിന്റെ പ്രത്യേകതയാണ്. കേരളം മാതൃകയാണ്.

ഭരണഘടനമൂല്യങ്ങളും, നിയമസഭ ചട്ടങ്ങളും, കീഴ്വഴക്കങ്ങളും ഉയര്‍ത്തിപിടിച്ച് പ്രവര്‍ത്തിക്കും. അതിന് എല്ലാവരുടേയും സഹകരണം ഉണ്ടാകണമെന്നും സ്പീക്കര്‍ പറഞ്ഞു

Leave a Reply

Your email address will not be published.