NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെ പി സി സി അംഗത്വ പട്ടികക്ക് ഹൈക്കമാന്‍ഡ് അംഗീകാരം, 280 അംഗപട്ടികയില്‍ 75 പുതുമുഖങ്ങള്‍

1 min read

കെ പി സി സി അംഗത്വപട്ടികക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കി. 280 അംഗ പട്ടികക്കാണ് അംഗീകാരം. നേരത്തെ അയച്ച പട്ടിക പരാതിമൂലം ഹൈക്കമാന്‍ഡ്് തള്ളിയിരുന്നു. അംഗീകരിച്ചത് കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി അയച്ച പട്ടികയാണ്. പുതിയ പട്ടികയില്‍ 75 ഓളം പുതമുഖങ്ങളുണ്ട്.

ജയപൂര്‍ ചിന്തന്‍ ശിബരത്തിന്റെ പ്രഖ്യാപനങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ആയിരുന്നു നേരത്തെ പട്ടിക തെയ്യാറാക്കിയത്. ഇതില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാധിനിത്യമില്ലന്ന് പറഞ്ഞ് ഹൈക്കമാന്‍ഡ് ആ പട്ടിക തിരിച്ചയക്കുകയായിരുന്നു. ഇതേ തുടര്‍ന് വീണ്ടും പട്ടിക തിരുത്തി നല്‍കി. അതാണ് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്. പട്ടിക കെ പി സി സി പ്രസിഡന്റ് കെ സുധാകരന് ഹൈക്കമാന്‍ഡ് നല്‍കിയിട്ടുണ്ട്.
എഴുപത്തഞ്ച് പുതുമുഖങ്ങളാണ് പട്ടികയില്‍ ഉള്ളത്. നേരത്തെയുള്ള പട്ടികയില്‍ നിന്ന് മരിച്ചവരടക്കമുള്ള 47 പേരെ നീക്കം ചെയ്തിരുന്നു. ഈ പുതിയ 280 അംഗ പട്ടികയിലുള്ളവര്‍ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ളത്.

 

About Author

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!