NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പുകപേപ്പറില്ല; ഇലക്ട്രിക് സ്‌കൂട്ടറിന് പെറ്റിയടിച്ച് കേരള പൊലീസ്

ഇലക്ട്രിക് സ്‌കൂട്ടറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലെന്ന പേരില്‍ പെറ്റിയടിച്ച് കേരള പൊലീസ്. പുകക്കുഴല്‍ ഇല്ലാത്ത ഇലക്ട്രിക് സ്‌കൂട്ടറിനാണ് മലിനീകരണത്തിന്റെ പേരില്‍ പെറ്റിയടക്കേണ്ടിവന്നത്. മലപ്പുറത്തെ നീലഞ്ചേരിയിലെ പൊലീസാണ് വൈദ്യുതിയിലോടുന്ന സ്‌കൂട്ടറിന് പിഴ ചുമത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ട്രിക് സ്‌കൂട്ടറിന്റെയും, പെറ്റി ചെലാന്റെയും ചിത്രം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. 250 രൂപയാണ് ആതര്‍ കമ്പനിയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ചയാള്‍ക്ക് അടയ്ക്കേണ്ടിവന്നത്. 1988 ലെ മോട്ടോര്‍ വാഹന നിയമത്തിലെ 213(5)ഇ വകുപ്പ് പ്രകാരം പിഴചുമത്തിയതായാണ് രസീതില്‍ പറയുന്നത്.

ഇരുചക്രവാഹനക്കാരന്‍ മറ്റേതെങ്കിലും നിയമലംഘനം നടത്തിയിട്ട് പിഴത്തുക കുറയ്ക്കാനായി പൊലീസ് സഹായം ചെയ്തതാകാമെന്നും സമൂഹമാധ്യമങ്ങളില്‍ കമന്റ് വരുന്നുണ്ട്. കേരളാ പൊലീസിന്റെ ഭാഗത്തുനിന്നും പിഴയുമായി ബന്ധപ്പെട്ട് അബദ്ധങ്ങള്‍ ഉണ്ടാകുന്നത് ഇതാദ്യമല്ല.

കഴിഞ്ഞ ജൂലായില്‍ മതിയായ ഇന്ധനമില്ലാതെ മോട്ടോര്‍ സൈക്കിള്‍ ഓടിച്ചെന്ന പേരില്‍ ഒരാള്‍ക്ക് പിഴ ചുമത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *