NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്, തിങ്കളാഴ്ച മുതല്‍ ഓവര്‍ ഡ്രാഫ്റ്റില്‍, സര്‍ക്കാരിന്റെ മൊത്തം ഓണച്ചിലവ് 15000 കോടി

കിറ്റും ബോണസും അടക്കമുളള ഓണച്ചിലവ് കഴിഞ്ഞതോടെ കേരളം നീങ്ങുന്ന വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. തിങ്കളാഴ്ചയോടെ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാകുമെന്നാണ് കരുതുന്നത്. അതോടെ ഈ മാസം അവസാനം എപ്പോള്‍ വേണമെങ്കിലും ട്രഷറി പൂട്ടാമെന്ന അവസ്ഥയിലാണ്. കടുത്ത ട്രഷറി നിയന്ത്രണവും ചിലവ് ചുരുക്കലുമില്ലങ്കില്‍ സംസ്ഥാനത്തിന് ദൈനം ദിന ചിലവ് പോലും നടത്താന്‍ കഴിയില്ലന്നാണ് റിപ്പോര്‍ട്ട്.

ഓണച്ചെലവുകള്‍ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒറ്റയടിക്ക് ഇക്കുറി ചെലവിട്ടത്് 15,000 കോടി രൂപയാണ്. എന്ന് വച്ചാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 6500 കോടി അധികം. റേഷന്‍ കടകള്‍ വഴിയുള്ള കിറ്റ് വിതരണം, 2 മാസത്തെ ക്ഷേമ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം, ബോണസ്, അഡ്വാന്‍സ് എന്നിവയായിരുന്നു സര്‍ക്കാരിന്റെ പ്രധാന ചെലവുകള്‍. ഇതിനു പുറമേ കെഎസ്ആര്‍ടിസിയില്‍ പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ 300 കോടി രൂപയും നല്‍കി. വരുമാനം കാര്യമായില്ലാത്ത, ചെലവുകള്‍ മാത്രമുള്ള സര്‍ക്കാരിന് ഇത് താങ്ങാന്‍ കഴിയുന്നതല്ല.

സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം വരുമാനം വലിയ തോതില്‍ കുറയുകയാണ്, ചിലവാകട്ടെ നാള്‍ക്ക് നാള്‍ കുതിച്ചുകയറുന്നു. കരാര്‍ അടിസ്ഥാനത്തിലുളള ആയിരക്കണക്കിന് നിയമനങ്ങള്‍ മുതല്‍ സൗജന്യ വിതരണങ്ങള്‍ വരെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ നട്ടൊല്ലൊടിച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ വരും നാളുകളില്‍ കടുത്ത സാമ്പത്തിക നിയന്ത്രണം വേണ്ടിവരും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയതും ധനക്കമ്മി നികത്താനുള്ള ഗ്രാന്റില്‍ കുറവു വരുത്തിയതും കാരണം വരുമാനത്തില്‍ 23,000 കോടി രൂപയുടെ കുറവ് കേരളത്തിനുണ്ടായി. ഇത് എങ്ങനെ നികത്തുമെന്ന കടുത്ത ആശങ്കയിലാണ് സര്‍ക്കാര്‍.

 

സെുപത്ംബറില്‍ ഇനി 20 ദിവസമേ ബാക്കിയുള്ളു. കേന്ദ്രനികുതി വിഹിതമല്ലാതെ മറ്റു വലിയ വരവുകളൊും ഈ മാസം സര്‍ക്കാരിനുമുമ്പില്‍ ഇല്ലാതാനും കടമെടുക്കുതില്‍ കേന്ദ്രത്തിന്റെ കര്‍ശനനിയന്ത്രണമുണ്ട്. അത് കൊണ്ട് തന്നെ പണത്തിന്റെ കുറവ് പരിഹരിക്കാന്‍ കടത്തെ ആശ്രയിക്കാനാവില്ല. 2012-ലെടുത്ത കടപ്പത്രങ്ങളുടെ മുതല്‍ തിരിച്ചുനല്‍കേണ്ടതും ഈ വര്‍ഷമാണ്. റിസര്‍വ്വ് ബാങ്ക് നല്‍കുന്ന വായ്പയായ വേയ്‌സ് ആന്‍ഡ് മീല്‍സിന്റെ പരിധി ഓണ നാളുകളില്‍ തന്നെ കഴിഞ്ഞിരുന്നു. 1400 കോടി രൂപയായിരുന്നു റിസര്‍വ്വ് ബാങ്ക് സഹായമായ വേയ്‌സ് ആന്റ് മീല്‍സിന്റെ പരിധി. അത് ഉപയോഗിച്ചു കഴിഞ്ഞു. അതോടെ തിങ്കളാഴ്ച മുതല്‍ സംസ്ഥാനം ഓവര്‍ ഡ്രാഫ്റ്റിലാണ്.

രണ്ടാഴ്ച ഓവര്‍ ഡ്രാഫ്റ്റിലോടിക്കാമെങ്കിലും അത് കഴിഞ്ഞാല്‍ റിസര്‍വ്വ് ബാങ്കിന്റെ പിടി വീഴും. പിന്നീട് ട്രഷറി ഇടപാടുകള്‍ റിസര്‍വ്വ് ബാങ്ക് നിര്‍ത്തി വയ്കുകയും ചെയ്യും. ഓവര്‍ ഡ്രാഫ്റ്റ് അടച്ചു തീര്‍ത്താലേ പിന്നെ ട്രഷറി ഇടപാടുകള്‍ പുനരാരംഭിക്കാന്‍ കഴിയൂ. അങ്ങിനെ സംഭവിച്ചാല്‍ അടുത്ത മാസത്തെ ശമ്പളം അടക്കം മുടങ്ങുന്ന സ്ഥിതി വിശേഷമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *