ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തില്‍


രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് രാത്രി കേരളത്തിലെത്തും. ശനിയാഴ്ച രാത്രി കേരളത്തിലേക്ക് പ്രവേശിക്കുന്ന 3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ജാഥയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി കെ പി സി സി നേതൃത്വം അറിയിച്ചു. സംസ്ഥാനത്തിന്റെ പരമ്പരാഗത കലാരൂപങ്ങളും താളവാദ്യ സംഘങ്ങളും നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംസ്ഥാന അതിര്‍ത്തിയായ പാറശാലയില്‍ രാഹുല്‍ ഗാന്ധിയുടെ യാത്രയെ സ്വാഗതം ചെയ്യാനുണ്ടാകും.
സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. ഇന്ന് രാത്രിയോടെ കേരള-തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയിലെ ചെറുവാരകോണത്ത് യാത്ര എത്തിച്ചേരും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എന്നിവരും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഞായറാഴ്ച രാവിലെ പാറശ്ശാലയില്‍ യാത്രയെ സ്വീകരിക്കും.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെയാണ് മാര്‍ച്ച്. തിരുവനന്തപുരത്ത് നിന്ന് തൃശൂര്‍ വരെയും ദേശീയ പാതയിലൂടെയും തൃശ്ശൂരില്‍ നിന്ന് നിലമ്പൂര്‍ വരെയും സംസ്ഥാന പാതകളിലൂടെ യാത്ര പോകും.രാവിലെ 7 മുതല്‍ 11 വരെയും വൈകിട്ട് 4 വരെയും ആയിരിക്കും യാത്ര. 7 മണി വരെ അതിനിടയിലുള്ള സമയം വിവിധ ജനവിഭാഗങ്ങളില്‍ പെട്ടവരുമായി സംവദിക്കാനാണ് ഉപയോഗിക്കുന്നത്.കെപിസിസി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. എല്ലാ ജില്ലകളിലും സ്വീകരണ സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.