ഇന്ന്, എന്റെ സഹോദരന്‍ രാഹുല്‍ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്‍ യാത്ര തുടങ്ങി: എംകെ സ്റ്റാലിന്‍
1 min read

രാഹുല്‍ ഗാന്ധിയെ തന്റെ സഹോദരനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടനത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് സ്റ്റാലിന്റെ പരാമര്‍ശം. നമ്മുടെ റിപ്പബ്ലിക്കിന്റെ ഉന്നതമായ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നമ്മുടെ രാജ്യത്തെ ജനങ്ങളെ സ്നേഹത്തോടെ ഒന്നിപ്പിക്കാനുമാണ് ഈ യാത്ര.
അതിന് തുടക്കം കുറിക്കാന്‍ സമത്വത്തിന്റെ പ്രതിമ നിലകൊള്ളുന്ന കന്യാകുമാരിയെക്കാള്‍ മികച്ച സ്ഥലമില്ലെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. ബുധനാഴ്ച വൈകിട്ടാണ് ഭാരത് ജോഡോ യാത്രക്ക് തുടക്കമായത്. സ്റ്റാലിനാണ് രാഹുല്‍ ഗാന്ധിക്ക് പതാക കൈമാറിയത്.
യാത്രയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ ഏഴുമണിക്ക് അഗസ്തീശ്വരത്തുനിന്നാണ് തുടങ്ങിയത്. വൈകീട്ട് നാഗര്‍കോവിലിലാണ് സമാപനം. ഒരുമിക്കുന്ന ചുവടുകള്‍, ഒന്നാകുന്ന രാജ്യം’ എന്നാണ് യാത്രയുടെ മുദ്രാവാക്യം.
11-ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കുന്നുണ്ട്.