NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കട്ടെ’; മലയാളത്തില്‍ ഓണാശംസ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളത്തില്‍ ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണെന്ന് രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

‘എല്ലാ സഹപൗരന്മാര്‍ക്കും, വിശേഷിച്ചും മലയാളി സഹോദരങ്ങള്‍ക്ക് ഓണാശംസകള്‍ നേരുന്നു. വിളവെടുപ്പിന്റെ ഉത്സവമായ ഓണം സമത്വത്തിന്റെയും നീതിയുടെയും സത്യത്തിന്റെയും ആഘോഷം കൂടിയാണ്. ഈ ഉത്സവത്തിന്റെ ചൈതന്യം സാമൂഹ്യമൈത്രി ശക്തിപ്പെടുത്തുകയും ഏവര്‍ക്കും സമാധാനവും സമൃദ്ധിയും കൈവരുത്തുകയും ചെയ്യട്ടെ’ രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

‘ഏവര്‍ക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങള്‍ക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകള്‍. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കര്‍ഷകരുടെ പ്രാധാന്യത്തെയും വീണ്ടും ഉറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെ ചൈതന്യം വര്‍ധിപ്പിക്കട്ടെ’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

Leave a Reply

Your email address will not be published.