നടുറോഡിലിറങ്ങി വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം, പരപ്പനങ്ങാടിയിൽ ലാത്തിവീശി പൊലീസ്


മലപ്പുറം പരപ്പനങ്ങാടിയില്‍ റോഡ് ബ്ലോക്ക് ചെയ്ത് വിദ്യാർത്ഥികളുടെ ഓണാഘോഷം. പരപ്പനങ്ങാടി കോ ഒപ്പറേറ്റീവ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് റോഡ് ബ്ലോക്ക് ചെയ്ത് ഓണാഘോഷം നടത്തിയത്. വിദ്യാർത്ഥികളുടെ ആഘോഷം അതിരുകടന്നതോടെ പോലീസ് ഇടപെട്ടു.
കുട്ടികൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഇത് ഒരുപാട് സമയം നീണ്ടതോടെ പൊലീസുകാർ എത്തി ലാത്തിവീശിയതോടെ കുട്ടികൾ ചിതറിയോടി രക്ഷപ്പെടുകയായിരുന്നു. അമ്പൊത്തോളം വിദ്യാർത്ഥികൾക്ക് എതിരെ പൊലീസ് കേസെടുത്തു.
ഓപ്പൺ ജീപ്പും രൂപ മാറ്റം വരുത്തിയ 30 ബൈക്കുകളും പൊലീസ് പിടിച്ചെടുത്തു.