തെരുവുനായ ശല്യം രൂക്ഷം : കക്കാട് രണ്ടു സ്ത്രീകൾക്ക് കടിയേറ്റു


കക്കാട് ചെറുമുക്ക് റോഡിൽ തെരുവുനായ ശല്യം രൂക്ഷം. കക്കാട് സ്വദേശികളായ രണ്ടു സ്ത്രീകൾക്ക് തെരുവ് നായയുടെ കടിയേറ്റു. കക്കാട് സ്വദേശി വട്ടപറമ്പൻ കദീജ (62),
പോക്കാട്ട് കാദറിന്റെ ഭാര്യ ബുഷ്റ എന്നിവർക്കാണ് കടിയേറ്റത് ഇരുവരും അയൽവാസികളാണ്.
ആദ്യ ഖദീജക്കും പിന്നെ ബുഷ്റക്കുമാണ് കടിയേറ്റത്. ഈ പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് കാണിച്ച് നാട്ടുകാർ നിരവധി തവണ പരാതിപ്പെട്ടിരുന്നു. തെരുവ് നായയുടെ ആക്രമണം നടക്കുമ്പോൾ മാത്രം അധികൃതർ സന്ദർശനം നടത്തുന്നു എന്നല്ലാതെ പ്രതിരോധ മാർഗങ്ങൾ ഒന്നും സ്വീകരിക്കുന്നില്ല എന്നാണ് നാട്ടുകാരുടെ പരാതി.
വന്ധീകരണം വേണ്ടവിധത്തിൽ നടത്താത്തത് കൊണ്ട് ദിനേനെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. പ്രഹസനമായ സന്ദർശനം ഒഴിവാക്കി ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കക്കാട് സ്കൂൾ മദ്രസ എന്നിവിടങ്ങളിലേക്ക് അതിരാവിലെ കുട്ടികൾ പോകുന്ന പ്രധാന റോഡാണ് ഇത്. തെരുവ് നായ ശല്യം രൂക്ഷമായതോടെ കുട്ടികൾ സ്ത്രീകളും പുറത്തിറങ്ങാൻ ഭയക്കുകയാണ് ഈ പ്രദേശത്ത്. രാവിലെ 8 30നും 9 മണിക്ക് ആണ് കടിയേറ്റത്.