എല്ലാം നിങ്ങളുടെ ഒക്കത്താണെന്ന് വിചാരിക്കരുത്, ലത്തീന്‍ അതിരൂപതക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി.


ലത്തീന്‍ അതിരൂപതക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാരിന് നല്ല ഉദ്ദേശം മാത്രമേയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എതിര്‍ക്കുന്നവര്‍ അവര്‍ എന്തുകൊണ്ടാണ് എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കണം. ചിലര്‍ വിചാരിക്കുന്നു അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ഏതൊരു നല്ല കാര്യത്തിനും എതിര്‍ക്കാന്‍ ആളുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പരിഹസിച്ചു. വിഴിഞ്ഞം പദ്ധതി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് വീട്ടുവാടക വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
ഈ ചടങ്ങിലേക്ക് മത്സ്യത്തൊഴിലാളികളെ വിളിച്ചു. അപ്പോള്‍ ഇത് പറ്റിക്കല്‍ ആണെന്ന സന്ദേശം ചിലര്‍ പരത്തി . ആരും ചടങ്ങിന് പങ്കെടുക്കരുതെന്ന് ആഹ്വനം ചെയ്തു. ചിലര്‍ വിചാരിക്കുന്നു, അവരുടെ ഒക്കത്താണ് എല്ലാം എന്ന്. ചതി ആണ് ധനസഹായ വിതരണം എന്നു വരെ പ്രചരിപ്പിച്ചു. ഏതൊരു നല്ല കാര്യത്തിനും എതിര്‍ക്കാന്‍ ആളുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ചതി ശീലമുള്ളവര്‍ക്കേ ഇങ്ങനെ പറയാനാകൂവെന്നും പിണറായി പറഞ്ഞു. ചതി ഞങ്ങളുടെ അജണ്ട അല്ല. ആരും സഹായം കൈപറ്റരുതെന്ന പ്രചാരണത്തിന് ഈ സ്ഥാനത്ത് ഇരുന്ന് മറുപടി പറയുന്നില്ല. ജനങ്ങള്‍ ഇതല്‍ എന്നല്ല എല്ലാ കാര്യത്തിലും സഹരിക്കുന്നുണ്ട്. സര്‍ക്കാരിന്റെ ആത്മാര്‍ത്ഥ മത്സ്യതൊഴിലാളികള്‍ക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ ചടങ്ങിലേക്ക് ഇത്രയധികം മത്സ്യതൊഴിലാളികള്‍ എത്തിയത്. ചെയ്യാന്‍ പറ്റുന്നത് സര്‍ക്കാര്‍ ചെയ്യും, അതേ പറയാറുള്ളുതാനും- മുഖ്യമന്ത്രി പറഞ്ഞു.