NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘സുരേന്ദ്രന്റെ മകന്റെ അനധികൃത നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്റെ ആര്‍ജിസിബി നിയമനത്തില്‍ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ. രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററില്‍ ടെക്നിക്കല്‍ ഓഫീസര്‍ തസ്തികയിലായിരുന്നു കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന് നിയമനം ലഭിച്ചത്.

ബിടെക് അടിസ്ഥാന യോഗ്യതയില്‍ പ്രത്യേകം സൃഷ്ടിച്ച ഒഴിവിലേക്കായിരുന്നു നിയമനമെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. ഇതിന് പിന്നാലെ പ്രതികരണവുമായി കെ സുരേന്ദ്രന്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. പ്രതികരിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിലെ മകന്റെ നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരുന്നുവെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

”ആരോപണം വസ്തുതാ വിരുദ്ധമാണ്. മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികത ഒന്നും ഉണ്ടായിട്ടില്ല. ഒരു വര്‍ഷം മുമ്പ് തന്റെ മകന്‍ കുഴല്‍പ്പണം കടത്തിയെന്ന് വാര്‍ത്ത കൊടുത്തതാണ് മാധ്യമങ്ങള്‍. മൂന്ന് മാസം മുമ്പ് നടന്ന നിയമനത്തെ കുറിച്ച് ഇപ്പോള്‍ വാര്‍ത്ത കൊടുക്കുന്നത് എന്തിനാണെന്ന് അരി ആഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകും.

എന്റെ മകനായത് കൊണ്ട് എവിടെയും ജോലിക്ക് അപേക്ഷിക്കാന്‍ പാടില്ലേ? മകന് വേണ്ടി ആരും ഇടപെട്ടിട്ടില്ല. ആര്‍ക്ക് വേണമെങ്കിലും അന്വേഷിക്കാം’, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.