NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പോലീസ് സ്റ്റേഷനുകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന മുറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം ; സുപ്രീംകോടതി

1 min read

ന്യൂഡല്‍ഹി : പോലീസ് സ്റ്റേഷനകളിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി ക്യാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ഥാപിക്കണമെന്ന പുതിയ മാര്‍ഗനിര്‍ദേശവുമായി സുപ്രീംകോടതി.

സ്റ്റേഷനുകളുടെ പ്രധാന ഭാഗങ്ങളിലെല്ലാം ക്യാമറകള്‍ വേണം. കസ്റ്റഡിയില്‍ കഴിയുന്ന കുറ്റാരോപിതര്‍ക്ക് നേരെയുള്ള അതിക്രമം സംബന്ധിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് .

നിര്‍ദേശം രാജ്യത്തെ പോലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ സി.ബി.ഐ ,എന്‍.ഐ.എ, ഇ.ഡി തുടങ്ങിയ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ബാധകമായിരിക്കും.

പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശന കവാടം, ഇടനാഴികള്‍, ഇന്‍സ്പെക്ടര്‍മാരുടെ മുറികള്‍ എന്നിവിടങ്ങളില്‍ ഓരോയിടത്തും ക്യാമറകള്‍ വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജീവിക്കാനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനയിലെ 21-ാം വകുപ്പ് പ്രകാരമാണ് കോടതി ഉത്തരവ്.
തെളിവായി ഉപയോഗിക്കുന്നതിന് ഓഡിയോ റെക്കോര്‍ഡിങ്ങുകള്‍ 18 മാസം വരെ സൂക്ഷിക്കണം.

ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!