മലവെള്ളപ്പാച്ചിലില്‍ കാണാതായ കുഞ്ഞിനെ കണ്ടെത്തി, അമ്മക്കായി തിരച്ചില്‍ തുടരുന്നു,


തിരുവനന്തപുരം പാലോട് കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചലില്‍കാണാതായ കുഞ്ഞിനെ കണ്ടെത്തി, അമ്മക്കായി തിരിച്ചില്‍ തുടരുന്നു, കുഞ്ഞിനെ പ്രഥമശുശ്രൂഷക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി
മൂന്ന്കു ടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ നേരത്തെ രക്ഷിച്ചു. രണ്ടുപേരെ മറുകരയില്‍ നിന്ന് തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. 10 അംഗസംഘത്തിലെ ആറുപേരാണ് ഒഴുക്കില്‍പ്പെട്ടത്.
വയനാട് മീനങ്ങാടിയില്‍ പെയ്ത കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകര്‍ന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.