NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മയക്കുമരുന്നിനെതിരെ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി ജനകീയ റെയ്ഡിന് ഒരുങ്ങുന്നു: പരപ്പനങ്ങാടിയിൽ മയക്കുമരുന്ന് വില്‍പ്പന കേന്ദ്രങ്ങളുടെ ലിസ്റ്റ് പോലീസിന് കൈമാറി.

പരപ്പനങ്ങാടി: ഗ്രാമപ്രദേശങ്ങളിലും ടൗണുകളിലും വിദ്യാര്‍ത്ഥികളിലും യുവാക്കളിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് കമ്മിറ്റി ജനകീയ റെയ്ഡിന് ഒരുങ്ങുന്നു.
പ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിച്ച് അത് ഉപയോഗിക്കുന്നവരെ കണ്ടെത്തി ലഭിക്കുന്ന കേന്ദ്രങ്ങളില്‍ പൊലീസിന്റെയും എക്‌സൈസിന്റെ സഹായത്തോടെ പ്രദേശവാസികളുടെയും ജനകീയ പങ്കാളിത്തത്തോടെ മുഴുവൻ സമയ നിരീക്ഷണത്തിനാണ് യൂത്ത്‌ലീഗ് യുവ ജാഗ്രത സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.
മണ്ഡലത്തില്‍ 100 ഉം പരപ്പനങ്ങാടിയില്‍ 22 ഉം ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം വെള്ളിയാഴ്ച്ച മുതല്‍ തുടങ്ങിയിട്ടുണ്ട്.
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കെട്ടുങ്ങല്‍ ബീച്ച്, കെട്ടുങ്ങല്‍ പാലം, എസ്.എന്‍.എം.എച്ച്.എസ് പരിസരം, പുത്തന്‍ പീടിക, ചുടലപറമ്പ്, നമ്പുളം ജംഗ്ഷന്‍, ചിറമംഗലം അറ്റത്തങ്ങാടി, പരപ്പനങ്ങാടി ചെട്ടിപ്പടി റയില്‍വേ ട്രാക്ക് പരിസരം, പരപ്പനങ്ങാടി ബസ്റ്റാന്റ് പരസിരം, റയില്‍വേ സ്റ്റേഷന്‍ പരിസരം, ചെട്ടിപ്പടി പുതുക്കുളം, ചെട്ടിപ്പടി എ.ജി.എല്‍ നെഴ്സറി പരിസരം, പാലത്തിങ്ങല്‍ പാലത്തിന് അടിയില്‍, രാത്രിയില്‍ ന്യൂക്കട്ട് പ്രദേശം, പരപ്പനങ്ങാടി ടൗണ്‍, ഉള്ളണത്തെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ്  മയക്കുമരുന്ന് വിതരണവും ഉപയോഗവും നടക്കുന്നതെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു. ഈ പ്രദേശങ്ങളുടെ ലിസ്റ്റ് മണ്ഡലം പ്രസിഡന്റ് പി. അലി അക്ബര്‍ പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന് കൈമാറി. സി.ഐയുമായി ഭാരവാഹികള്‍ ചര്‍ച്ച നടത്തി.
വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ജനകീയ റെയ്ഡിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് പി അലി അക്ബര്‍ ജനറല്‍ സെക്രട്ടറി യു.എ റസാഖ് എന്നിവര്‍ പറഞ്ഞു.
 ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍, മണ്ഡലം ട്രഷറര്‍ അനീസ് കൂരിയാടന്‍, വൈസ് പ്രസിഡന്റ് ഉസ്മാന്‍ കാച്ചടി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി, ട്രഷറര്‍വി.എ കബീര്‍, പരപ്പനങ്ങാടി എം.എസ്.എഫ് പ്രസിഡന്റ് അനീസ് പാലത്തിങ്ങല്‍ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.