NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സോളാര്‍: ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കേസില്‍ പി.സി ജോര്‍ജ് രഹസ്യമൊഴി നല്‍കി

സോളാര്‍ പീഡനപരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസില്‍ പി.സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് മൊഴി നല്‍കിയത്. സിബിഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

അതേസമയം, സോളാര്‍ പീഡനക്കേസിലെ സിബിഐ അന്വേഷണത്തില്‍ അതൃപ്തിയറിയിച്ച് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഒരു കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ തന്നെ സാമ്പത്തികമായും ലൈംഗികമായും ഉന്നത രാഷ്ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ചൂഷണം ചെയ്‌തെന്നാണ് പരാതി.

Leave a Reply

Your email address will not be published.