താനൂരില്‍ വള്ളത്തില്‍ നിന്നും വീണ് മത്സ്യത്തൊഴി ലാളിയെ കാണാതായി.


താനൂരില്‍ വള്ളത്തില്‍ നിന്നും വീണ് മത്സ്യത്തൊഴിലാളിയെ കാണാതായി.
താനൂർ ഒസ്സാന്‍കടപ്പുറം സ്വദേശി മമ്മിക്കാനകത്ത് ഷെഫില്‍ (35) നെയാണ് കാണാതായത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ താനൂര്‍ ഹാര്‍ബറിന് തെക്കുഭാഗത്താണ് സംഭവം.
കരയില്‍ നിന്നും തോണി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊന്നാനി കോസ്റ്റ് ഗാര്‍ഡും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്.
താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹ്മാന്‍സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫിഷറീസ് ഓഫീസര്‍ ഇബ്രാഹിംകുട്ടി, ഷിഫറീസ് ക്ഷേമനിധി ഓഫീസര്‍ ശ്രീജിത്ത് എന്നിവരും സ്ഥലത്തെത്തിയിട്ടുണ്ട്