മിണ്ടാപ്രാണികളോട് കൊടും ക്രൂരത; ഹൈവേ വികസനത്തിനായി പിടഞ്ഞു ചത്തത് നിരവധി പക്ഷികൾ ; നെഞ്ച് പിടക്കുന്ന കാഴ്ച: വീഡിയോ കാണാം


തിരൂരങ്ങാടി : ഹൈവേ വികസനത്തിന്റെ ഭാഗമായി മിണ്ടാപ്രാണികളോട് കൊടുംക്രൂരത. ദേശീയ പാതയിൽ വി.കെ. പടി അങ്ങാടിയിലാണ് കണ്ണിൽ ചോരയില്ലാത്ത ക്രൂരത നടന്നത്. ദേശീയപാത വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇവിടത്തെ മരങ്ങൾ മുറിച്ചത് നിരവധി പക്ഷികളെ കൊന്നൊടുക്കിക്കൊണ്ടാണ്.
ജെ.സി.ബി. ഉപയോഗിച്ച് മരം പിഴുത് മാറ്റുമ്പോൾ പ്രാണരണക്ഷർത്ഥം പറന്ന ഏതാനും പക്ഷികൾ മാത്രം രക്ഷപ്പെട്ടു.
പക്ഷി കുഞ്ഞുങ്ങളും തള്ളപ്പക്ഷികളും അടക്കം നൂറിലേറെ പക്ഷികൾക്കാണ് ജീവൻ പിടഞ്ഞു ചത്തത്. ഇവിടെ നിരവധി മരങ്ങളിൽ കൂട് വെച്ച് പക്ഷികൾ താമസിക്കുന്നുണ്ട്. പക്ഷി കൂടുകൾ മാറ്റാതെ മരങ്ങൾ വെട്ടി മുറിച്ചതോടെ പക്ഷികൾ കൂടുകൾക്കൊപ്പം താഴെ വീഴുകയായിരുന്നു.
60 ലേറെ പക്ഷി കുഞ്ഞുങ്ങളും 30 ലേറെ തള്ളപ്പക്ഷികളുമാണ് ഇവിടെ ചത്തൊടുങ്ങിയത്. അവരോടുകിലും മറ്റും ചിതറിക്കിടക്കുകയാണ്.
വീഡിയോ കാണാൻ