സര്‍വ്വകലാശാല നിയമ ഭേദഗതി ബില്‍ നിയമസഭ പാസാക്കി; പാവകളെ വിസിയാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷം


വിവാദമായ സര്‍വ്വകലാശാല നിയമ ഭേദഗതി ബില്ല് നിയമസഭ പാസാക്കി. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലിനെതിരെ വ്യത്യസ്ത നിലപാടുകളുമായി ഭരണപക്ഷവും പ്രതിപക്ഷവും പോരടിച്ചിരുന്നു.
പാവകളെ വൈസ് ചാന്‍സലര്‍മാരാക്കാന്‍ ശ്രമമെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. നിയമനത്തില്‍ ഗവര്‍ണര്‍ക്കുള്ള മേല്‍കൈ ഇല്ലാതെയാക്കുന്നതാണ് ബില്ലിന്റെ കാതല്‍.
വിസി നിയമന പാനലില്‍ അഞ്ചംഗങ്ങള്‍ വരുന്നതോടെ സര്‍വകലാശാലകളിലെ ആര്‍എസ്എസ് ഇടപെടലുകള്‍ തടയാന്‍ കഴിയുമെന്ന് ഭരണ പക്ഷ നിരയില്‍ നിന്ന് കെടി ജലീല്‍ അഭിപ്രായപ്പെട്ടു. ആര്‍എസ്എസിന്റെ കാവി വത്കരണം പോലെ തന്നെ സര്‍വകലാശാലകളുടെ കമ്മ്യൂണിസ്റ്റ് വത്കരണവും അപകടമെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.
ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ സെര്‍ച്ച് കമ്മറ്റിയില്‍ ഉണ്ടാകില്ലല്ലെന്ന് മന്ത്രി ബിന്ദു വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ നിര്‍ദേശിക്കുന്നയാളെ അംഗമാക്കും. പാവകളെ വിസിമാരാക്കാന്‍ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഓട്ടോണമിയെ അട്ടിമറിക്കും, അപമാനകരമാണ് ഈ നിയമ നിര്‍മാണം. ബില്‍ പാസാക്കുന്ന സമയം ബഹിഷ്‌ക്കരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.