ഇന്ധനവില മാത്രമല്ല : പാചകവാതക വിലയും വർദ്ധിപ്പിച്ചു


തുടർച്ചയായ ഇന്ധന വില വർദ്ധനക്കിടെ രാജ്യത്ത് പാചകവാതക വിലയും വർദ്ധിപ്പിച്ചു. ഡൽഹിയിൽ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയിൽ 54.50 രൂപയുടെ വർദ്ധനയാണ് രേഖപ്പെടുത്തിയത്.
ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്റെ വില 1296 രൂപയായി ഉയർന്നു. നവംബറിൽ ഇത് 1241 രൂപയായിരുന്നു.
രാജ്യത്തുടനീളം വിലയിൽ വർദ്ധനയുണ്ടായിട്ടുണ്ട്. കൊൽക്കത്തയിൽ 1351 രൂപയാണ് വില. ചെന്നൈ, മുംബൈ എന്നി നഗരങ്ങളിൽ ഇത് യഥാക്രമം 1410, 1244 എന്നിങ്ങനേയാണ്.
അതേസമയം, ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന സബ്‌സിഡി രഹിത പാചകവാതകത്തിന്റെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ 14.2 കിലോഗ്രാം തൂക്കം വരുന്ന സിലിണ്ടറിന് 594 രൂപയാണ് വില.
കൊൽക്കത്തയിൽ ഇത് 620 രൂപ വരും. മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ യഥാക്രമം 594, 601 എന്നിങ്ങനെയാണ് വില.