റിവേറ’ വള്ളിക്കുന്ന് ഫെസ്റ്റിന് തുടക്കമായി.


വള്ളിക്കുന്ന് : വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ സമിതിയുടെ കീഴിൽ നടക്കുന്ന ‘റിവേറ’ വള്ളിക്കുന്ന് ഫെസ്റ്റ് 2022 ന് തുടക്കമായി. കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.എം.കെ ജയരാജ് മേള ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്മായിൽ മൂത്തേടം അധ്യക്ഷത വഹിച്ചു.
പ്രശസ്ത സിനിമാതാരം അബു സലാം മുഖ്യാതിഥിയായി. എല്ലാ വാർഡുകളിൽ നിന്നും നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ മൂന്ന് മേഖലകളിൽ നിന്നുള്ള ഘോഷയാത്രയും മേള വർണ്ണാഭമാക്കി. സെപ്റ്റംബർ 7 വരെ ഏഴുദിവസം നീണ്ടു നിൽക്കുന്ന മേള വിജ്ഞാനത്തിനും വിനോദത്തിനും പുറമെ വിവിധ സ്ഥാപനങ്ങളുടെ വിൽപ്പന കേന്ദ്രവും സജ്ജമാക്കിയിട്ടുണ്ട്.
ഫിലിം ഫെസ്റ്റിവൽ, കണ്ടൽകാടുകളിലൂടെയുള്ള തോണിയാത്ര, ദിവസേന വൈകിട്ട് 7 മണിക്ക് വൈവിധ്യമാർന്ന കലാപരിപാടികൾ എന്നിവ നടക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് കെ.ടി. സാജിത,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഷാജി ജോസഫ് ചെറുകര, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ഷൈലജ, വൈസ് പ്രസിഡണ്ട് മനോജ് കോട്ടാശേരി, വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി.പി.സാനു, ഉമ്മർ അറക്കൽ, രവി തേലത്ത്, പി. മധുഎന്നിവർ സംസാരിച്ചു. മേളയോടനുബന്ധിച്ചുള്ള ഫിലിം ഫെസ്റ്റിവൽ ദേശീയ പുരസ്ക്കാര ജേതാവ് അനീഷ് നാടോടിയും ഉദ്ഘാടനം ചെയ്തു.