NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രധാനമന്ത്രി ഇന്ന് കൊച്ചിയില്‍: മെട്രോ പുതിയപാത ഉദ്ഘാടനം ചെയ്യും; നഗരത്തില്‍ ഗതാഗത നിയന്ത്രണം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി വിമാനത്താവള പരിസരത്തെ പൊതുയോഗത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്ഘാടനമടക്കം വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.

 

വൈകിട്ട് 4.25 നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാമന്ത്രി 4.30ന് അവിടെ ബിജിപി പൊതുയോഗത്തില്‍ പങ്കെടുത്തും. തുടര്‍ന്ന് കാലടി ശൃംഗേരി മഠം സന്ദര്‍ശിക്കും. വൈകിട്ട് 6 മണിയ്ക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ് എന്‍ ജംഗ്ഷന്‍ പാത, ഇന്‍ഫോ പാര്‍ക്ക്, എറണാകുളം നോര്‍ത്ത് സൗത്ത് റെയില്‍വെ സ്റ്റേഷന്‍ വികസനം അടക്കമുള്ള പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

 

രാത്രി 7 മണിയോടെ റോഡ് മാര്‍ഗം വെല്ലിംഗ്ടണ്‍ ഐലന്റിലെ താജ് മലബാര്‍ ഹോട്ടലിലെത്തും. ബിജെപി കോര്‍ക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും. നാളെ രാവിലെ 9.30 ന് ആണ് കൊച്ചി ഷിപ്പയാര്‍ഡില്‍ ഐ എന്‍ എസ് വിക്രാന്ത് ഒദ്യോഗികമായി സേനയ്ക്ക് കൈമാറുക. തുടര്‍ന്ന് നാവികസേന ആസ്ഥാനത്ത് നിന്ന് പ്രത്യേക വിമാനത്തില്‍ നെടുമ്പാശേരിയിലെത്തും. പിന്നീട് പ്രധാനമന്ത്രി ബെംഗളൂരുവിലേക്ക് തിരിക്കും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാളെ ഉച്ചയ്ക്ക് ഒന്ന് വരെ എറണാകുളം നഗരത്തിലും പശ്ചിമകൊച്ചിയുടെ ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് വൈകിട്ട് മൂന്നര മുതല്‍ രാത്രി എട്ടുവരെ നെടുമ്പാശേരി വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം അനുവദിക്കില്ല. അത്താണി എയര്‍പോര്‍ട്ട് ജംക്്ഷന്‍ മുതല്‍ കാലടി മറ്റൂര്‍ ജംക്ഷന്‍ വരെയാണ് നിയന്ത്രണം.

 

Leave a Reply

Your email address will not be published.