പഴയ വീട് പൊളിക്കുന്നതിനിടെ കിട്ടിയ നിധി മുക്കി തൊഴിലാളികള്‍, മൂല്യം ഒരു കോടി!


മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഒരു പഴയ വീട് പൊളിക്കുന്നതിനിടെ കണ്ടെത്തിയ സ്വര്‍ണ്ണനായങ്ങള്‍ മോഷ്ടിച്ച് തൊഴിലാളികള്‍. 60 ലക്ഷം രൂപ വിലവരുന്ന 86 സ്വര്‍ണ്ണനാണയങ്ങളാണ് എട്ട് തൊഴിലാളികള്‍ മോഷ്ടിച്ച് പങ്കിട്ടെടുത്തത്. എന്നാല്‍ പിന്നീട് എട്ട് തൊഴിലാളികളും പൊലീസ് പിടിയിലായി.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഒരു പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടെയാണ് തൊഴിലാളികള്‍ക്ക് നാണയങ്ങള്‍ കിട്ടിയത്. ഇത് പുറത്തറിയിക്കാരെ അവര്‍ നാണയങ്ങള്‍ വീതിച്ചെടുക്കുകയായിരുന്നു. പുരാവസ്തു പ്രാധാന്യമുള്ള നാണയങ്ങളാണ് ഇവര്‍ ആരെയും അറിയിക്കാതെ കൈക്കലാക്കിയത്.
ഇവരില്‍നിന്നും ഒരു കിലോഗ്രാം ഭാരമുള്ള 86 നാണയങ്ങള്‍ പിടിച്ചെടുത്തതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാണയങ്ങളുടെ വില ഏകദേശം 60 ലക്ഷം രൂപയാണെങ്കിലും അവയുടെ പുരാവസ്തു പ്രാധാന്യമനുസരിച്ച് ഇത് ഒരു കോടി രൂപ വരെ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.