NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തിരൂരങ്ങാടിയിൽ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം നൽകി.

 

തിരൂരങ്ങാടി: നഗരസഭയിലെ ഒന്നാം ഡിവിഷൻ പതിനാറുങ്ങൽ ചെറാത്ത് അംഗൻവാടിക്ക് സ്വന്തം കെട്ടിടം പണിയുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനൽകി.

മുസ്‌ലിംലീഗ് നേതാവും മുൻ എം.എൽ.എയുമായ പരേതനായ അഡ്വ. എം. മൊയ്തീൻകുട്ടി ഹാജിയുടെ ഭാര്യ പരേതയായ സി.എച്ച്. ഫാത്തിമ ഹജ്ജുമ്മയുടെ പേരിലാണ് അവരുടെ കുടുംബം മൂന്ന് സെന്റ് സ്ഥലം സൗജന്യമയി നൽകിയത്.

 

അഡ്വ. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ എം.വി. നജീബ്, നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഇഖ്ബാൽ കല്ലുങ്ങലിന് സ്ഥലത്തിന്റെ രേഖ കൈമാറി.

ഡിവിഷൻ കൗൺസിലർ സമീന മൂഴിക്കൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ചെമ്പ വഹീദ, എം. സുജിനി, കൗൺസിലർമാരായ മുസ്തഫ പാലാത്ത്, പി.കെ. അബ്ദുൽ അസീസ്, അരിമ്പ്ര മുഹമ്മദലി എന്നിവരും സി.ടി. അബ്ദുള്ളക്കുട്ടി, എം.വി. ഹബീബ് റഹ്‌മാൻ, എം.വി. മുഹമ്മദ് നസീർ, മൂഴിക്കൽ കരീം ഹാജി, എം..പി. ഇസ്മായീൽ, എ.ടി. വത്സല, മൂച്ചിക്കൽ സൈതലവി തുടങ്ങിയവർ പ്രസംഗിച്ചു.

 

 

Leave a Reply

Your email address will not be published.