വ്യക്തിനിയമപ്രകാരം നടപടികള്‍ പാലിച്ചുള്ള ത്വലാഖ് തടയാനാകില്ല: ഹൈക്കോടതി


വ്യക്തിനിയമപ്രകാരം നടപടികള്‍ പാലിച്ചുള്ള ത്വലാഖ് തടയാനാകില്ലെന്ന് ഹൈക്കോടതി. ത്വലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തുന്നത് തടഞ്ഞ കുടുംബ കോടതി ഉത്തരവ് തള്ളിയാണ് ഹൈക്കോടതിയുടെ ഈ പരാമര്‍ശം.
ത്വലാഖും രണ്ടാം വിവാഹവും തടഞ്ഞ കുടുംബ കോടതി ഉത്തരവിനെതിരെ കൊട്ടാരക്കര സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മുസ്ലീം വ്യക്തി നിയമപ്രകാരം ഒന്നിലധികം വിവാഹം അനുവദനീയമാണ്. വ്യക്തിയുടെ ഇത്തരം മതപരമായ വിശ്വാസത്തിന്മേല്‍ തീരുമാനമെടുക്കാന്‍ കോടതിക്ക് അധികാരമില്ലെന്ന് എ. മുഹമ്മദ് മുഷ്ത്താക്ക്, സോഫി തോമസ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.