പാലത്തിങ്ങലിൽ ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു.


പരപ്പനങ്ങാടി : ചെമ്മാട് പരപ്പനങ്ങാടി റോഡിൽ പാലത്തിങ്ങൽ അങ്ങാടിയിൽ
ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് അപകടം.ചെമ്മാട് ഭാഗത്ത് നിന്നും പാലത്തിങ്ങൽ പാലം ഇറങ്ങി വന്ന പൾസർ ബൈക്ക്, കൊട്ടന്തല റോഡിൽ നിന്നും കയറി വന്ന ഇലക്ട്രിക് സ്കൂട്ടറുമായി കൂടി ഇടിക്കുയായിരുന്നു.
നാല് പേരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അജ്മൽ എന്ന യുവാവിനെയുൾപ്പെടെ രണ്ട് പേരെ തുടർചികിത്സക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.