NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

തല പോയാലും താന്‍ ആരെയും ‘ കൊയപ്പത്തിലാക്കില്ലന്ന്’ ശൈലജ ടീച്ചര്ക്ക് മറുപടിയായി കെ ടി ജലീല്‍

1 min read

തല പോയാലും താന്‍ ആരെയും കുഴപ്പത്തിലാക്കില്ലന്ന് കെ ടി ജലീല്‍. കെ കെ ശൈലജയുടെ ഇയാള്‍ നമ്മളെ കുഴപ്പത്തിലാക്കുമോ എന്ന നിയമസഭയിലെ പരാമര്‍ശത്തിനെതിരെയുള്ള മറുപടിയായിട്ടാണ് കെ ടി ജലീല്‍ ഇങ്ങനെ പറഞ്ഞത്.ചൊവ്വാഴ്ച നിയമസഭയില്‍ ശൈലജ ടീച്ചര്‍ പ്രസംഗിക്കുന്നതിനിടെ സ്പീക്കറോട് സംസാരിക്കാന്‍ അവസരം തേടിയ ജലീലിനെതിരെ മൈക്ക് ഓണാണെന്ന കാര്യം മറന്ന് ‘ഇയാള്‍ നമ്മളെ കൊയപ്പത്തിലാക്കുമോ’ എന്നൊരു കമന്റ് ശലജ ടീച്ചര്‍ പറഞ്ഞിരുന്നു. ഇതിനാണ് ബുധനാഴ്ച രാത്രി ഫേസ്ബുക്കിലൂടെ ജലീല്‍ മറുപടി നല്‍കിയത്. ‘തല പോയാലും ഒരാളെയും കൊയപ്പത്തിലാക്കൂല, വിശ്വസിക്കാം 101 ശതമാനം’ എന്നാണ് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. തന്റെ പരാമര്‍ശം വിവാദമായതോടെ ഫേസ്ബുക്കില്‍ വിശദീകരണവുമായി ശൈലജ ടീച്ചര്‍ രംഗത്തെത്തിയിരുന്നു.

ഇക്കാര്യത്തില്‍ ശൈലജ ടീച്ചര്‍ പറഞ്ഞതിങ്ങനെ

്‌നിയമസഭയില്‍ ചൊവ്വാഴ്ച ലോകായുക്ത ഭേദഗതി ബില്‍ സബ്ജക്ട് കമ്മറ്റിക്ക് അയക്കാനുള്ള പ്രമേയം അവതരിപ്പിച്ചത് ഞാനാണ് പ്രസംഗത്തിനിടെ കെ. ടി. ജലീല്‍ ഒരു ചോദ്യം ഉന്നയിച്ചു. അതിനു വഴങ്ങി സീറ്റില്‍ ഇരിക്കുമ്പോള്‍, പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോര്‍ത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നത് ഖേദകരമാണ്. അത് ഡോ. ജലീലിനെതിരാണെന്ന ആക്ഷേപം കഴമ്പില്ലാത്തതും ദുരുപദിഷ്ടവുമാണ്’. എന്നാണ് അവര്‍ കുറിച്ചത്. എന്നാല്‍, ശൈലജയുടെ പരാമര്‍ശം തന്നെക്കുറിച്ചാണെന്ന രീതിയില്‍ അവര്‍ ഉപയോഗിച്ച വാക്കുകള്‍ വെച്ചുതന്നെ മറുപടി നല്‍കിയിരിക്കുകയാണ് കെ ടി ജലീല്‍.

https://fb.watch/f6zIJ1z5YS/

Leave a Reply

Your email address will not be published.