പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു.


പൊറോട്ട തൊണ്ടയില്‍ കുടുങ്ങി യുവാവ് മരിച്ചു. ഇടുക്കി പൂപ്പാറ ചൂണ്ടല്‍ സ്വദേശി ബാലാജി (34) ആണ് മരിച്ചത്.
കട്ടപ്പനയിലെ ഹോട്ടലില്‍ നിന്ന് പൊറോട്ട വാങ്ങി ലോറിയില്‍ ഇരുന്ന് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുടുങ്ങി ശ്വാസം കിട്ടാതെ മരിച്ചത്.
പ്രദേശത്തെ തോട്ടങ്ങളിലേയ്ക്ക് വളമെത്തിക്കുന്ന ലോറിയിലെ സഹായിയായിരുന്നു ബാലാജി.
പൊറാട്ട അന്നനാളത്തില്‍ കുടുങ്ങിയതോടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഉടന്‍തന്നെ കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലെ ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.