റെയിൽവേ പ്ലാറ്റ് ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് ട്രെയിനിനു മുന്നിലേക്കെറിഞ്ഞു കൊന്നു.
1 min read

മുംബൈ: റെയിൽവേ പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് ഓടുന്ന ട്രെയിനിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി. തുടര്‍ന്ന് ഭര്‍ത്താവ് കുട്ടികളുമായി സ്‌റ്റേഷനില്‍ നിന്ന് കടന്നുകളഞ്ഞു. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ പോലീസ് പിടികൂടി. മുംബൈക്ക് അടുത്തുള്ള വസായ് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഉറങ്ങുകയായിരുന്ന ഭാര്യയെ വലിച്ചിഴച്ച് ഓടുന്ന ട്രെയിനിന് മുന്നിലേക്ക് ഭര്‍ത്താവ് തള്ളിയിടുകയായിരുന്നു. ആവാദ് എക്സപ്രസിന് മുമ്പിലേക്കാണ് യുവതിയെ തള്ളിയിട്ടതെന്ന് അസിസ്റ്റന്റ് കമ്മീഷണർ ബാജിറാവോ മഹാജനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ കിടത്തിയിരുന്ന കുട്ടികളെ എടുത്ത് യുവാവ് അതിവേഗം രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
പ്ലാറ്റ്‌ഫോമിന്റെ ബെഞ്ചില്‍ സ്ത്രീ കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് യുവാവ് സ്ത്രീയെ വലിച്ചിഴയ്ക്കുന്നതും പ്ലാറ്റ്‌ഫോമിലേക്ക് വരുന്ന ട്രെയിനിന്റെ മുന്നിലേക്ക് തള്ളിയിടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇരുവരും തമ്മില്‍ സംസാരിച്ച ശേഷമാണ് യുവാവിന്റെ ക്രൂരത. ഞായറാഴ്ച ഉച്ച മുതൽ കുടുംബം വസായ് സ്റ്റേഷിനുണ്ടായിരുന്നുവെന്നും സംഭവത്തിനു ശേഷം പ്രതി ദാദറിലേക്കും അവിടെ നിന്ന് കല്യാണിലേക്കും പോയതായി റെയിൽവേ പോലീസ് അറിയിച്ചു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി താനെയിലെ ഭിവണ്ടി ടൗണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
shocking video has emerged of a woman sleeping on the platform at Vasai railway station being pushed down by her husband. @saamTVnews @SaamanaOnline @ANI @AmhiDombivlikar @zee24taasnews @ pic.twitter.com/q0OrFTlePg
— .ℝ (@Rajmajiofficial) August 22, 2022