വള്ളിക്കുന്നിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ അഗ്നിക്കിരയാക്കിയ നിലയിൽ


വള്ളിക്കുന്ന്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ കത്തിച്ച നിലയിൽ. അരിയല്ലൂർ സായിമഠം റോഡിൽ സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ നേതാവ് പി.കെ.പ്രകാശൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട സഹോദരി ഭർത്താവിൻ്റെ അംബാസിഡർ കാറാണ് കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ അജ്ഞാതർ തീയിട്ടത്.
ഡോർ തുറന്ന് പെട്രോളൊഴിച്ചാണ് കത്തിച്ചെതെന്ന് കരുതുന്നു. തീപടരുന്നത് കണ്ട് വീട്ടുകാർ വെള്ളമൊഴിച്ച് തീ അണക്കുകയായിരുന്നു.
കാർ ഭാഗികമായി കത്തി നശിച്ചു.
വീട്ടുകാരുടെ പരാതിയിൽ പരപ്പനങ്ങാടി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തി തെളിവെടുത്തു. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് പോസ്റ്റ്, ഫോർവേഡ് ചെയ്തത് സംബന്ധിച്ച പ്രശ്നമാണ് തീവെപ്പിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ശ്രീകൃഷ്ണനെ നിന്ദിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം പരപ്പനങ്ങാടിയിലെ ചിത്രകാരൻ്റെ വീട്ടിലേക്ക് ഹിന്ദു ഐക്യവേദി മാർച്ച് നടത്തിയിരുന്നു.