കാംപസ് ഫ്രണ്ട് വിദ്യാർഥി പ്രക്ഷോഭ ജാഥക്ക് ജില്ലയിൽ തുടക്കമായി.


മലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചു കൊണ്ട് “താൽക്കാലിക സീറ്റുകളെന്ന ഔദാര്യമല്ല മലപ്പുറത്തിനാവശ്യം ശാശ്വത പരിഹാരങ്ങളാണ് ” എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസിഡൻറ് സുഹൈബ് ഒഴൂർ നയിക്കുന്ന പ്രക്ഷോഭ ജാഥക്ക് കാവനൂരിൽ നിന്ന് തുടക്കമായി.
കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് ഫായിസ് കണിച്ചേരി ജാഥക്ക് ഫ്ലാഗ് ഓഫ് നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.
സർക്കാർ കൃത്യമായ അജണ്ടകൾ നടപ്പിലാക്കി മലപ്പുറം ജില്ലയോടുള്ള വിവേചനം തുടരുകയാണ് എന്നും ഇനിയും അനീതി തുടരുകയാണെങ്കിൽ ജനകീയ സമരങ്ങളുമായി കാംപസ് ഫ്രണ്ട് മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർന്നു.
ജാഥാ വൈസ് ക്യാപ്റ്റൻ അർഷഖ് ശർബാസ് ജാഥാ മനേജർ യൂനുസ് വെന്തൊടി എന്നിവർ നേതൃത്വം നൽകി.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭ ജാഥ ആദ്യ ദിവസം ജില്ലയിലെ കാവനൂർ ,അരീക്കോട് , എടവണ്ണ, മമ്പാട്, നിലമ്പൂർ ,മഞ്ചേരി എന്നിവിടങ്ങളിൽ പര്യടനം നടത്തി. 23 ന് നാളെ തിരൂർക്കാട്, മലപ്പുറം, കൊണ്ടോട്ടി , കുന്നുംപുറം, വേങ്ങര, കക്കാട്, ചങ്കുവട്ടി എന്നിവിടങ്ങളിലും ബുധനാഴ്ച്ച പൊന്നാനി , എടപ്പാൾ. കുറ്റിപ്പുറം, വളാഞ്ചേരി, പുത്തനത്താണി, കടുങ്ങാത്തുകുണ്ട്, തിരൂർ എന്നിവിടങ്ങളിലും പര്യടനം നടത്തും.