കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം, സുഹൃത്തുക്കള്‍ മരിച്ചു


കോഴിക്കോട് ഉള്ളിയേരി ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കള്‍ മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷ്, കൊയിലാണ്ടി മൊയ്യമ്പത്ത് വിന്‍രൂപ് (28) എന്നിവരാണ് മരിച്ചത്. വിന്‍രൂപ് അപകടസ്ഥലത്ത് വെച്ചും ബിപിന്‍ ആശുപത്രിയില്‍ വെച്ചുമാണ് മരണത്തിന് കീഴടങ്ങിയത്.
മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. കാര്‍ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സകൂട്ടറിലിടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. നാട്ടുകാരും, അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.