കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാനെത്തിയ യുവതി റോഡരികിൽ ടിപ്പർ ലോറി ഇടിച്ച് മരിച്ചു


കോഴിക്കോട് : താമരശേരി ചുങ്കത്ത് ടിപ്പർ ലോറി ഇടിച്ച് യുവതി മരിച്ചു . പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിൽ താമസിക്കുന്ന ഫാത്തിമ സാജിത ( 30 ) ആണ് മരിച്ചത്.
സോഷ്യൽ മീഡിയയിൽ സുപരിചിതനതായ എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യയാണ്. ഇന്ന് രാവിലെ ഏഴേകാലോടെ കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാനെത്തിയ യുവതി റോഡരികിൽ നിൽക്കവെയായിരുന്നു അപകടം.
അമിത വേഗതയിലെത്തിയ ടിപ്പർ ഫാത്തിമയെ ഇടിക്കുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
ബാലുശേരി ഭാഗത്തുനിന്നും ചുങ്കത്തേക്ക് പോയ ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. ടിപ്പറിന്റെ അമിത വേഗവും, അശ്രദ്ധയുമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.