പരപ്പനങ്ങാടിയിലും വള്ളിക്കുന്നിലും പോലീസിന്റെ വ്യാപക റെയ്ഡ്; കഞ്ചാവ് വില്‍പനക്കാരും ഉപയോഗിക്കുന്നവരുമടക്കം 12 പേര്‍ അറസ്റ്റിൽ


പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 12 പേർ പിടിയിലായി. ഇതിൽ 2 പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിയാണ്.
വള്ളിക്കുന്ന് സ്വദേശി ജോഷി ( 48 ) , ആനങ്ങാടി സ്വദേശി ഷെഫീഖ് ( 35 ) ഇവരെ എൻസി ഗാർഡന് പിറകുവശത്തുവെച്ച് കഞ്ചാവ് കച്ചവടം നടത്തുന്നതിനിടെയാണ്
പിടികൂടിയത്. അരിയല്ലൂർ കരിമരക്കാട് സ്വദേശി അമൽ ബാജി, കടലുണ്ടി നഗരം സ്വദേശികളായ അജീഷ് , ഹാഷിം അൻവർ, ഷഹദ്, അരിയല്ലൂർ സ്വദേശി നബീൽ , പരപ്പനങ്ങാടി ചുടലപ്പറമ്പ് സ്വദേശി മുഹമ്മദ് അലി, പരപ്പനങ്ങാടി സ്വദേശി അബൂബക്കർ സിദ്ദീഖ്, ഷാഹുൽ, വള്ളിക്കുന്ന് സ്വദേശിയായ വിദ്യാർത്ഥി എന്നിവരെയാണ് കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി സ്റ്റേഷൻ ഓഫീസർ ഹണി കെ.ദാസ് , എസ്ഐമാരായ പ്രദീപ് കുമാർ , ബാബുരാജ്, പരമേശ്വരൻ, പോലീസുകാരായ പ്രീത, മഹേഷ് , പ്രബീഷ് , സനൽ , ദിലീപ് താനൂർ സബ് ഡിവിഷൻ ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ , വിപിൻ , ജിനേഷ് , സബറുദീൻ , അഭിമന്യു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും കർശനമായ പരിശോധന ഉണ്ടാകുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു .