പരപ്പനങ്ങാടി ബി.ഇ.എം.എച്ച്എസ്.എസിൽ. എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് തുടങ്ങി


പരപ്പനങ്ങാടി ബി.ഇ.എം.എച്ച്എസ്.എസിൽ. എൻഎസ്എസ് സപ്ത ദിന സഹവാസ ക്യാമ്പ് തുടങ്ങി. ക്ലസ്റ്റർതല ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. നിസാർ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു.
മുനിസിപ്പൽ കൗൺസിലർ ടി. കാർത്തികേയൻ അധ്യക്ഷത വഹിച്ചു.പി.എ.എസി താനൂർ ക്ലസ്റ്റർ അംഗം രാജ് മോഹൻ മുഖ്യാതിഥിയായി. പ്രിൻസിപ്പാൾ ബിന്ധ്യ മേരി ജോൺ, പി.ടി.എ പ്രസിഡന്റ് നൗഫൽ ഇല്ലിയൻ,
മദർ പി. ടി. എ പ്രസിഡന്റ് നിഷിലി, ഫിറോസ് ഖാൻ, അരവിന്ദാക്ഷൻ, ഹൈസ്കൂൾ എച്ച്.എംറെനിറ്റ ഷെറിൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡി.എസ്. പ്രത്യുഷ് എന്നിവർ പ്രസംഗിച്ചു