എസ്.എസ്.എഫ്. തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവ് ഇന്നും നാളെയും. (ശനി, ഞായർ)
1 min read

തിരൂരങ്ങാടി: എസ്.എസ്.എഫ് തിരൂരങ്ങാടി ഡിവിഷൻ 29-ാം സാഹിത്യോത്സവ് ഇന്നും നാളെയുമായി ഏ ആർ നഗർ, പുതിയത്ത്പുറായ മർകസ് ഖുതുബിയിൽ വെച്ച് നടക്കും.
190 ബ്ലോക്ക് കേന്ദ്രങ്ങളിലും 82 യൂനിറ്റ് കേന്ദ്രങ്ങളിലും പത്ത് സെക്ടർ കേന്ദ്രങ്ങളിലും നടന്ന മത്സരത്തിലെ ആദ്യ സ്ഥാനക്കാരാണ് ഡിവിഷൻ സാഹിത്യോത്സവിൽ മത്സരിക്കുക. പത്ത് സെക്ടർ ടീമുകളിൽ നിന്നായി ആയിരത്തിലധികം മത്സരാർഥികൾ പങ്കെടുക്കും.
എട്ട് വിഭാഗങ്ങളിൽ നിന്നായി മാപ്പിള പാട്ട്, ഭക്തിഗാനം, പ്രസംഗം, കഥ പറയൽ, ഖവാലി, കഥ, കവിത, പ്രബന്ധ രചനകൾ തുടങ്ങിയ 120 മത്സര ഇനങ്ങൾ ഉണ്ടായിരിക്കും. ഉദ്ഘടന സംഗമം ഇന്ന് വൈകീട്ട് നാലിന് പ്രശസ്ത സാഹിത്യകാരൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ഐ പി ബി ഡയറക്ടർ എം അബ്ദുൽ മജീദ് അരിയല്ലൂർ സന്ദേശ പ്രഭാഷണം നടത്തും .
സമാപന സംഗമം ഞായറാഴ്ച വൈകീട്ട് ഏഴിന് എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് എൻ വി അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം നിർവഹിക്കും. സി കെ ശക്കീർ അരിമ്പ്ര അനുമോദന പ്രഭാഷണം നടത്തും.