അന്വേഷണ മികവ്; കേരളത്തിലെ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ മെഡല്‍


അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പൊലീസ് മെഡല്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിന്നുള്ള എട്ട് പൊലീസ് ഉദ്യോഗസ്ഥരാണ് പട്ടികയില്‍ ഇടം നേടിയത്. എസ്പി ആര്‍ ആനന്ദ്, ജില്ലാ പൊലീസ് മേധാവിമാരായ കെ കാര്‍ത്തിക്, കറുപ്പസാമി, ഇന്‍സ്‌പെക്ടര്‍മാരായ വി എസ് വിപിന്‍, ആര്‍ കുമാര്‍, എസ്‌ഐ മഹിം സലിം, ഡിവൈഎസ്പിമാരായ വിജു കുമാര്‍ നളിനാക്ഷന്‍, ഇമ്മാനുവല്‍ പോള്‍ എന്നിനരാണ് മെഡലിന് അര്‍ഹരായത്.
28 വനിതകള്‍ ഉള്‍പ്പെടെ 151 ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തവണ മെഡല്‍ നല്‍കുന്നത്. മെഡലിന് അര്‍ഹരായവരില്‍ 15 പേര്‍ സിബിഐ ഉദ്യോഗസ്ഥരാണ്. അഞ്ചുപേര്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലും അഞ്ചുപേര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുമാണ്.
സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായുള്ള മറ്റ് പൊലീസ് മെഡലുകള്‍ ഞായറാഴ്ച പ്രഖ്യാപിക്കും. രാവിലെ 11നാണ് ബാക്കി മെഡലുകള്‍ പ്രഖ്യാപിക്കുക.