ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.


പാലക്കാട്: ചിറ്റല്ലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ യുവാവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. കൊലപ്പെടുത്തിയ ശേഷം യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) ആണ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം.
സുര്യപ്രിയയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. സുജീഷ് സ്റ്റേഷനിലെത്തി കീഴടങ്ങിയതോടെയാണ് കൊലപാതകവിവരം പുറത്ത് അറിയുന്നത്. സൂര്യപ്രിയയും സുജീഷും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
എന്നാൽ കൊലപാതകത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഡിവൈഎഫ്‌ഐ കോന്നല്ലൂർ യൂണിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റിയംഗവുമായ സൂര്യ പ്രിയ, മേലാർകോട് പഞ്ചായത്ത് സി.ഡി.എസ് അംഗമാണ്.