വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തെ രക്ഷപ്പെടുത്തി യുവാക്കൾ.


തേഞ്ഞിപ്പലം: വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തെ രക്ഷപ്പെടുത്തി യുവാക്കൾ. മേലേചേളാരി മൃഗാശുപത്രി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ ടി കെ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായ അജയ് വാക്കയിലും, സി വി സ്വാലിഹും, വി സിദ്ധീഖും, മുഹമ്മദ് റഫീഖും ചേർന്നാണ് രക്ഷിച്ചത്.
ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. വനപ്രദേശങ്ങളിലെ ചതുപ്പുമേഖലകളിലാണ് സാധാരണ ഇവയെ കണ്ടു വരാറുള്ളത്.
കൊയപ്പപ്പാടം മേഖലയിൽ മരത്തിൽ കൂടു കൂട്ടി കുട്ടികൾ നടക്കാറായപ്പോൾ അവയെയും കൂട്ടി ആവാസസ്ഥലം തേടിയിറങ്ങിയപ്പോഴാണ് വഴി തെറ്റി ഹൈവേയിലേക്ക് നീങ്ങിയത്.
വിസ്ലിംഗ് ഡക്ക് ഇനത്തിൽ പെട്ട പക്ഷിയാണിത്. ഇണത്താറാവ് പറന്നു പോയി. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരെ നിന്ന് വരെ ഇണക്ക് ഇവയെ തേടിയെത്താൻ കഴിയും.