മൂന്നിയൂര്‍ പടിക്കലില്‍ ആരോഗ്യ ഉപകേന്ദ്രം നാടിന് സമര്‍പ്പിച്ചു.


തിരൂരങ്ങാടി : മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ പടിക്കല്‍ പാറമ്മലില്‍ നവീകരണം പൂര്‍ത്തിയാക്കിയ ആരോഗ്യ ഉപകേന്ദ്രം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നാടിന് സമര്‍പ്പിച്ചു. വള്ളിക്കുന്ന് എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് മന്ത്രി ഉദ്ഘാടനം നടത്തിയത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സുഹറാബി, വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, സി.പി സുബൈദ, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ നൗഷാദ് തിരുത്തുമ്മല്‍, രാജന്‍ ചെരിച്ചിയില്‍, എ.രമണി, പി.പി സഫീര്‍, മെഡിക്കല്‍ ഒാഫീസര്‍ ഡോ.ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.