NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാത്തിരുന്ന കണ്മണിയെ കാണാൻ കഴിഞ്ഞില്ല, കുഞ്ഞ് പിറക്കുന്നതിന് തൊട്ടുമുമ്പ് അപകടം, യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ : മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ജനിച്ച പൊന്നോമനയെ കാണാനാവാതെ അച്ഛൻ ശരത് ഈ ലോകത്തോട് വിടപറഞ്ഞു. സ്വന്തം കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് തൃശൂര്‍, വെസ്റ്റ് മങ്ങാട് സ്വദേശി ശരത് (30) ബൈക്ക് ആക്സിഡന്റിൽ മരിച്ചത്.

ഭർത്താവ് മരിച്ചെന്നറിയാതെ ഭാര്യ നമിത ആശുപത്രിയിൽ ശരത്തിനെ അന്വേഷിച്ചുകൊണ്ടിരുന്നു. എന്ത് പറയണമെന്നറിയാതെ നിസ്സാഹായാവസ്ഥയിൽ ദുഖിതരായിരുന്നു സ്വന്തക്കാർ.

 

തലേന്ന് വൈകീട്ട് പ്രസവവേദന അനുഭവപ്പെട്ടതോടെ നമിതയെ വീട്ടുകാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴഞ്ഞിയിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ രാവിലെ വരാമെന്ന് ശരത്ത് എല്ലാവരെയും അറിയിച്ചു. ശേഷം രാത്രി കടയടച്ച് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവെയാണ് അപകടമുണ്ടായത്.

 

നിർമാണം പാതി പൂർത്തിയായ റോഡിൽ മെറ്റലിട്ട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മതിലിൽ ഇടിച്ച് വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്ത് അനുരാഗ് (19) ഗുരുതര പരുക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രസവവേദനയ്ക്കിടയിലും നമിത ഭര്‍ത്താവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് പിറന്നത് ആൺകു‌ഞ്ഞാണ്

Leave a Reply

Your email address will not be published.