സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനക്രമം പുന:ക്രമീകരിച്ചു; ക്ലാസുകൾ 22 ന് തുടങ്ങും

പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനക്രമം പുന:ക്രമീകരിച്ചു . വൺ ട്രയൽ അലോട്ട്മെന്റ് ഈ മാസം 28 ന് തുടങ്ങും. ആഗസ്ത് 3 ന് പ്രസിദ്ധീകരിക്കും. ക്ലാസ്സുകൾ ആഗസ്ത് 22 ന് ആരംഭിക്കുകയൂം ചെയ്യും.
സി.ബിഎസ്.ഇ .ഫലം വരാത്ത സാഹചര്യത്തിൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇതോടെ പ്ലസ് വൺ സീറ്റിലേക്ക് അപേക്ഷിക്കാൻ ഇന്ന് വരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. ഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ നടപടികളുമായി മുന്നോട്ട് പോകാൻ പൊതുവിദ്യാഭാസ വകുപ്പ് തീരുമാനിക്കുക ആയിരുന്നു.
അപേക്ഷ സ്വീകരിക്കാനുള്ള സമയം ഇന്ന് 5 മണിക്ക് പൂർത്തിയായതോടെയാണ് നിർദേശങ്ങൾ പൊതുവിദ്യാഭാസ വകുപ്പ് പുറത്തിറക്കിയത്. കുട്ടികളുടെയും സർക്കാരിന്റെയും കോടതിയുടയും നിരന്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് സി.ബിഎസ്.ഇ കഴിഞ്ഞ ദിവസം ഫലം പുറത്തുവിട്ടത്.