എം.ഡി.എം.എ. എന്ന മാരക മയക്കു മരുന്നുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി


പരപ്പനങ്ങാടി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി.
കോഴിക്കോട് ടൗണ്‍ പുതിയപാലം സ്വദേശി മുംതാസ് മന്‍സിലില്‍ മുബീന് അന്‍സാരി (24) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 19 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മലപ്പുറം എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചേലേമ്പ്ര ഭാഗത്തുവെച്ച് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പ്രതിയെ പിടികൂടിയത്.
ഇയാള്‍ മയക്ക് മരുന്ന് കടത്തിയ വോഗ്സ് വാഗണ്‍ കാറും എക്സൈസ് പിടിച്ചെടുത്തു. സിന്തറ്റിക് വിഭാഗത്തില്‍ പെടുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലൂടെയാണ് കൂടുതലായും ഇത്തരം ഇടപാടുകള്‍ ഇപ്പോള്‍ യുവാക്കള്‍ക്കിടയില്‍ നടക്കുന്നത്.
ഇന്‍സ്പെക്ടര്‍ക്ക് പുറമെ ഐ.ബി. ഉദ്യോഗസ്ഥരായ ഷിജുമോന്, വി.കെ സൂരജ്, സന്തോഷ് പ്രിവന്റീവ് ഉദ്യോഗസ്ഥരായ പ്രജോഷ് കുമാര്‍, പ്രദീപ് കുമാര്‍, സിഇഒമാരായ ശിഹാബുദ്ദീന്, സാഗിഷ്, നിതിന്‍, വിനീഷ് വനിത ഓഫീസര്‍ സിന്ധു തുടങ്ങിയവരും പരിശോധനയിൽ പങ്കെടുത്തു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.