പരപ്പനങ്ങാടി: മത്സ്യവുമായി
കരയിലേക്ക് വരികയായിരുന്ന വള്ളം ആഴകടലിൽ മുങ്ങി.
പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിലെ തെക്കകത്ത് ജലാൽ ലീഡറായ മുസ്താഖ് വലിയ വള്ളത്തിൻ്റെ കാരിയർ വള്ളമാണ് മത്സ്യവുമായി കടലിൽ താഴ്ന്ന് പോയത്.
മുങ്ങി കൊണ്ടിരിക്കുന്ന വള്ളത്തിലെ 2 തൊഴിലാളികളെ താനൂരിലെ സമർ ഗന്ത് കാരിയർ വളളത്തിലെ തൊഴിലാളിക ളാണ് രക്ഷിച്ച് കരക്കെത്തിച്ചത്.
കടലുണ്ടി അഴിമുഖത്തിന് പടിഞ്ഞാറ് ഭാഗത്ത് ലഭിച്ച മത്സ്യം കാരിയർ വള്ളത്തിൽ കരക്കെത്തിക്കുന്ന തിനിടെയാണ് അപകടം.
പരപ്പനങ്ങാടി ചാപ്പപടി ബീച്ചിന് രണ്ടര കിലോമീറ്റർ പടിഞ്ഞാറ് ആഴക്കടലിൽ വെച്ചാണ് വള്ളം താഴ്ന്നത്.
40 ബോക്സ് മത്സ്യം വള്ളത്തിൽ ഉണ്ടായിരുന്നു. മൂന്ന് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.