വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ആളെ കാണാതായി.


തിരൂരങ്ങാടി: വെന്നിയുർ പെരുമ്പുഴയിൽ ഒഴുക്കിൽപെട്ട് ഒരാളെ കാണാതായി. പുതുപ്പറമ്പ് സ്വദേശി മുഹമ്മദലി പയ്യനാട് (44) എന്നയാളാണ് ഒഴുക്കിൽപെട്ടത്.
തിരച്ചിൽ പുരോഗമിക്കുന്നു. പുഴയുടെ ഒഴുക്ക് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
ട്രോമകെയര്‍ വേങ്ങര, തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് അംഗങ്ങള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ തിരച്ചിൽ തുടരുകയാണ്.
മലപ്പുറം ജില്ലയിലെ മികച്ച മുങ്ങല്‍ വിദഗ്ദരടങ്ങിയ ട്രോമ കെയര്‍ പരപ്പനങ്ങാടി സ്റ്റേഷന്‍ യൂണിറ്റ്, അഗ്നി ശമനസേന എന്നിവരും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.