പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ ദിശ ക്ലാസ്സ് സംഘടിപ്പിച്ചു.

പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ സംഘടിപ്പിച്ചു ദിശ ബോധവത്ക്കരണ ക്ലാസ്സ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം നിർവ്വഹിക്കുന്നു.

പരപ്പനങ്ങാടി: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാന പ്രകാരം ലൈബ്രറി കൗൺസിൽ പരപ്പനങ്ങാടി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ വെച്ച് ദിശ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് റഷീദ് പരപ്പനങ്ങാടി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എസ്.എൽ.സി. വിജയികൾക്കായുള്ള ഉന്നത വിദ്യാഭ്യാസ സാധ്യതകൾ വിശദീകരിക്കുന്ന ക്ലാസ്സിന് ഡോ.ഹാറൂൺ റഷീദ് നേതൃത്വം നൽകി.
പി.വി.പി കുഞ്ഞിപോക്കർകുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ഉഷ തയ്യിൽ, സെമീന മൂഴിക്കൽ, അസീസ് കൂളത്ത്, ലൈബ്രറി കൗൺസിൽ മുനിസിപ്പൽ കൺവീനർ സനിൽ നടുവത്ത്, ഷനീബ് മൂഴിക്കൽ എന്നിവർ പ്രസംഗിച്ചു.